Posts

രുദ്രാക്ഷമാഹാത്മ്യം

https://ml.wikisource.org/wiki/%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%82 കഥാനായകൻ പല വൈകുന്നേരവും ചെയ്യാറുണ്ടായിരുന്നതുപോലെ ഒരു വൈകുന്നേരം മാനാഞ്ചിറവക്കിൽ കിടക്കുകയായിരുന്നു. അങ്ങനെ കിടന്നുകൊണ്ടിരിക്കെ, തന്നെക്കാൾ ദുറാവായി, തന്നെക്കാൾ ലൂട്ടിമസ്സായി, തന്നേക്കാൾ പാംസുസ്നാതനായി, തന്നെക്കാൾ അക്ലീമനായി, തന്നെക്കാൾ മെലിഞ്ഞവനായി ഒരു സ്വരൂപം അവിടെ ആവിർഭവിച്ചു. ആദേഹം ഇന്ന് മലബാറിലെ മറ്റൊരു കുബേരനായ പൂഴിപ്പറമ്പിൽ പറങ്ങോടനായിരുന്നു. പറങ്ങോടനും സഞ്ജയനും അയൽവീട്ടുകാരായിരുന്നു. അവർ ഒരുമിച്ചാണ് എഴുത്തുപള്ളിയിൽ പഠിച്ചത്; ഒരുമിച്ചാണ് അവരെ ഹൈസ്കൂൾ ക്ലാസ്സിന്റെ പടിവാതില്ക്കൽ വച്ച് തികഞ്ഞ ബുദ്ധിശൂന്യതയുടെ കൂടെ വിളഞ്ഞ തെമ്മാടിത്തരവും കാണിച്ചതിനാൽ സ്കൂളിൽ നിന്ന് "ഇങ്ങിനിച്ചവിട്ടരു"തെന്ന അധികൃതാജ്ഞാ സമേതം വെളിയിലേക്ക് തള്ളിയയച്ചത്; ഒരുമിച്ചാണ് അവർ വീട്ടിലേക്ക് ഒരു ശാപവും നാട്ടിലേക്ക് ഒരു ദ്രോഹവുമായിത്തീർന്നത്; ഒരുമിച്ചാണ് മുക്കാൽ പൈസയുടെ വരവില്ലാതെ അവർ കോഴിക്കോടു മ...

സഞ്ജയന്‍ (എം.ആര്‍. നായര്‍)

മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) ആണ്‌ സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്‍(ജനനം: ജൂണ്‍ 13 - മരണം: 1943 സെപ്റ്റംബര്‍ 13). തലശ്ശേരിക്കടുത്ത് ജനിച്ചു. 1935 മുതല്‍ 1942 വരെ കോഴിക്കോട് ‘കേരളപത്രിക’യുടെ പത്രാധിപരായി. സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യമാസികളും ആരംഭിച്ചു. സാഹിത്യനികഷം(രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍(ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി എന്നിവയാണ് പ്രധാനകൃതികള്‍. 1943 സെപ്റ്റംബര്‍ 13-ന് അന്തരിച്ചു.